Monday, September 6, 2010

ഇടി വെട്ടിയവന്റ്റെ തലയില്.........................

മാന്യ സുഹൃത്തുക്കള്ക്ക് സാദരം കൂപ്പു കൈ....

അലസ്സന്റ്റെ മനസ്സ് ചെകുത്താന്റ്റെ പണിപ്പുര ആണല്ലോ. അതു കൊണ്ടാണ് ഈ ചെകുത്താന് വീണ്ടും ഇങ്ങനെ ഒരു സാഹസത്തിന് ഞാന് മുതിരുന്നത്. ക്ഷമിക്കുക.......

എന്റ്റെ പപ്പാ ആശുപത്രിയിലാണെന്ന വിവരം കേരളത്തിലുള്ള എന്റ്റെ കൂട്ടുകാരോട് ഞാന് പറഞ്ഞിരുന്നല്ലോ.... അമ്മയും പപ്പായെ ശുശ്രൂഷിക്കാന് ആശുപത്രിയിലാണ്....

സ്വാഭാവികമായും കുടുംബത്തിലെ മൂത്ത ആണ് തരിയായ എനിക്കാണ് വീടിന്റ്റെ ചുമതല. വീട്ടില് വല്യപ്പനും വല്യമ്മയും പിന്നെ ഞാനും. രണ്ടു പേരും തങ്ങളാല് ആവും വിധം സഹകരിക്കുന്നുമുണ്ട്.

പക്ഷേ, ഒരു തൊഴിലുമില്ലാത്തവന്റ്റെ മാനസ്സിക സംഘറ്ഷം ഈ രണ്ടു മാസം കൊണ്ട് നിങ്ങളും മനസ്സിലാക്കിയിരിക്കുമല്ലോ. അവന് ഉള്ള ഏക ആശ്വാസം ഇടയ്ക്കുള്ള പുറത്തേക്കിറങ്ങലാണ്. (ജോലി വല്ലതും ആയോ എന്നു ചോദിക്കുന്ന നാട്ടുകാരു കഴുവേറികളെ ആരെയും കണ്ടില്ലെങ്കില് മാത്രം.... ഇതു കൊണ്ടാവണം ഉണ്ണിക്കുട്ടന് രായ്ക്കു രാമാനം നാടു വിട്ടത്.)

അങ്ങനെ ഞാന് വീട്ടിലിരുന്ന് ചടച്ചു. ഒടുവില് ഞായറാഴ്ച വന്നെത്തി. സാധാരണ വല്ലപ്പോഴും പള്ളിയില് പോകാറുള്ള ഞാന് അതി സാഹസികമായ ഒരു തീരുമാനമെടുത്തു. ഇന്നു പള്ളിയില് പോയേക്കാം....

(ആരും ബോധം കെടരുത്)

മുന്പു പറഞ്ഞ നാട്ടുകാരു കഴുവേറികളെ ഒഴിവാക്കാനും അതിലുപരി നാട്ടിലെ ഒരു കൊച്ചു സുന്ദരിയെ കാണാനുമായി ഇടവക പള്ളിയെ ഒഴിവാക്കി ഞാന് മോനിപ്പള്ളി പള്ളിയില് പോകാന് തീരുമാനിച്ചു.

അങ്ങനെ കുറ്ബാന കണ്ട് അപ്പനു വേണ്ടി പ്രാറ്ത്ഥിച്ച ശേഷം പതിയെ സുന്ദരിയെ കാണാന് നിന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു വിളി : “ദീപൂ.....

ഞാന് തിരിഞ്ഞു നോക്കിയപ്പോള് പരിചയക്കാരന് ചേട്ടന്. വിശേഷങ്ങളൊക്കെ ചോദിച്ച ശേഷം വന്നു എന്റ്റെ സകല പ്ലാനും അട്ടിമറിച്ച ഓഫറ്: എന്നാ പോരെ ഞാന് കൊണ്ടു പോയി വിടാം.”

എന്നാ ശരി എന്നു പറഞ്ഞ് വണ്ടിയില് കയറുമ്പോള് മനസ്സില് ഇത്ര മാത്രം. “ഇതിനാണോ ഇടി വെട്ടിയവന്റ്റെ തലയില് പാമ്പ് കടിച്ചെന്നു പറയുന്നത്??????????????”



NB:-

(മലയാളം അറിയാത്ത സുഹൃത്തുക്കള് ക്ഷമിക്കുക. മനസ്സിലുള്ളതു അതു പോലെ തന്നെ പ്രകടിപ്പിക്കാന് മാതൃ ഭാഷയാണ് ഏറ്റവും നല്ലത്.

“മറ്റുള്ള ഭാഷകള് കേവലം ധാത്രിമാറ് മറ്ത്ത്യനു പെറ്റമ്മ തന് ഭാഷ താന്...”

എന്നു കേട്ടിട്ടില്ലേ???????)

1 comment:

  1. eda patti, ithu swantham shavakkuzhi thondi ennu paranjal mathiyallo....neeyenthina caril keeriye?....

    Pinne paniyillathe irikkunna aa avastha- entammooooo.....

    ReplyDelete