മാന്യ സുഹൃത്തുക്കള്ക്ക് വീണ്ടും വന്ദനം,
ഈ മാസവും പുതിയ ഒരു വധവുമായാണ് ഞാന് വന്നിരിക്കുന്നത്.
ജോലിയില്ലാതെ വീട്ടിലിരിക്കുന്നവന്റ്റെ ടെന്ഷന് ഞാന് മുന്പുള്ള പോസ്റ്റില് പറഞ്ഞല്ലോ. ഇതിനു പുറമേ എന്റ്റെ മനസ്സമാധാനം കെടുത്തുന്ന മറ്റൊരു പ്രശ്നം എന്നോട് ഇപ്പോഴും അടുപ്പമുള്ള സുഹൃത്തുക്കള്ക്ക് അറിയാം......
ഗതികെട്ടവന്റ്റെ തല മൊട്ടയടിച്ചപ്പോള് കല്ലു മഴ പെയ്തു എന്നു പറഞ്ഞ പോലെ അതാ എട്ടാം സെമസ്റ്ററിന്റ്റെ റിസല്റ്റ്. എങ്കിലും പഴയ മലയാള സിനിമയിലെ സോമനെ മനസ്സില് ധ്യാനിച്ച് ഞാന് ആശ്വസിച്ചു. (ഈ അവസ്ഥയ്ക്ക് സോമനെക്കാള് നല്ല ഒരു മാതൃക എനിക്കു കണ്ടെത്താനായില്ല.)
പക്ഷേ കഴിഞ്ഞ 21 ആണ്ട് ആയിട്ടും തോന്നാത്ത ഒരു ഉളുപ്പ് ചിലപ്പോഴെങ്കിലും എന്നെ പിടി മുറുക്കുന്നു. ഇതേ അവസ്ഥയിലുള്ള പലരേയും ഇതിനു മുന്പും കണ്ടിട്ടു പോലും.....(കുടുംബത്തിനകത്തും പുറത്തും.) തന്മൂലം ചിലപ്പോഴെങ്കിലും ചെറിയ കാര്യങ്ങള്ക്ക് ദേഷ്യപ്പെടുക, പെട്ടെന്നു ഫീലാവുക തുടങ്ങിയ ദുശ്ശീലങ്ങള്ക്ക് ഞാന് അടിമപ്പെടുന്നു.
ചില ദുശ്ശീലങ്ങളില് നിന്ന് മുക്തി നേടാന് ചില സംഭവങ്ങള് നിമിത്തമാവാറുണ്ട്. അങ്ങനെ ഒരു സംഭവം ആണു ഈ പോസ്റ്റിന് ആസ്പദം.
ഇന്നു ഞാന് ഒരു നിസ്സാര കാര്യം ചെയ്യാതിരുന്നതിനു എന്റ്റെ പപ്പ എന്നോടു ദേഷ്യപ്പെട്ടു. ദേഷ്യപ്പെട്ടു എന്നു പറഞ്ഞാലതു മുഴുവന് ശരിയല്ല. പക്ഷേ ആ പറഞ്ഞ വാക്കുകള് എനിക്കു ആവറ്ത്തിക്കാന് താല്പര്യമില്ല. ആയിരം പ്രവൃത്തിയേക്കാള് ഫല പ്രദമാവാം ഒരു വാക്ക് എന്നു കേട്ടിട്ടില്ലേ??? 2 അടി കരണത്തിനു കിട്ടിയാലും കുഴപ്പമില്ലായിരുന്നു എന്നു തോന്നി. എന്തായാലും കിട്ടിയതും മേടിച്ചു കൊണ്ട് ഞാന് മുറിയിലേക്കു കയറി........
എന്റ്റെ പപ്പ എന്നെ വഴക്കു പറഞ്ഞതിലുള്ള പ്രതിഷേധമല്ല ഈ പോസ്റ്റ്. മറിച്ച് ആ സംഭവം എങ്ങനെ ഒരു പുതിയ തീരുമാനത്തിലെത്തിച്ചേരാനായി എന്നെ സഹായിച്ചു എന്നതാണ്. പണ്ട് കേട്ട ഒരു കഥ മനസ്സിലേക്കോടി വരുന്നു. പ്രമുഖ ഗ്രീക്കു ചിന്തകനായ പ്ലേറ്റോയോട് രാജാവു ചോദിച്ചു: “ഏതാണ് മനുഷ്യ ശരീരത്തിലെ ഏറ്റവും നല്ല അവയവം???”
പ്ലേറ്റോ: ” നാക്ക് ”
രാജാവ്: “ അപ്പോള് ഏറ്റവും മോശം അവയവമോ?? ”
പ്ലേറ്റോ: “ നാക്ക് ”
ഇതു കാണുമ്പോള് പ്ലേറ്റോയ്ക്ക് ഓളമാണെന്നു വിചാരിക്കരുത്. വളരെ സത്യമായിട്ടുള്ള കാര്യം ആണത്. നാക്ക് നല്ല രീതിയില് ഉപയോഗിച്ചാല് ശരീരത്തിലെ ഏറ്റവും നല്ല അവയവം അതാണ്. മറിച്ചാണെങ്കിലോ, അതേ നാക്കാവും ശരീരത്തിലെ ഏറ്റവും മോശം അവയവം.
വെറും വാക്കുകള് കൊണ്ട് നശ്ശിച്ച കുടുംബങ്ങളും എനിക്കറിയാം.
എന്റ്റെ ചിന്ത പോയത് ഇങ്ങനെ ആണ്. എന്റ്റെ മാതൃകയായി ഞാന് കാണുന്ന എന്റ്റെ പപ്പയുടെ വാക്കുകള് എന്നെ ഇത്ര ഏറെ വേദനിപ്പിച്ചെങ്കില് എന്റ്റെ വാക്കുകളും പലരെയും വേദനിപ്പിച്ചിട്ടുണ്ടാവില്ലേ????????? (I’m not telling about some people who deserve what I said to them, but others)
അങ്ങനെ എന്റ്റെ ഏതെങ്കിലും സുഹൃത്തുക്കള്ക്കു തോന്നിയിട്ടുണ്ടെങ്കില് മാപ്പ്.....
എന്തായാലും വാക്കുകള് സൂക്ഷിച്ചുപയോഗിക്കുക എന്ന തീരുമാനത്തില് എത്തിച്ചേരാന് ഇന്നത്തെ സംഭവം എന്നെ സഹായിച്ചു. നിങ്ങള്ക്കും ഉചിതമായ തീരുമാനത്തിലെത്തിച്ചേരാന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
നിങ്ങളുടെ സ്വന്തം,
സ്വാമി ദീപക്കാനന്ദ തിരുവടികള്....
(എന്റ്റെ സകല സുഖ ദു:ഖങ്ങളിലും കൂടെ നിന്ന സുഹൃത്തുക്കളോട്..... ഇതു നിങ്ങള്ക്കു ബാധകമല്ല...... JJJJJJJ )